മാധബി പുരി ബുച്ചി സെബി അധ്യക്ഷ
 



മുംബൈ: മാധബി പുരി ബുച്ചിയെ സെബിയുടെ ചെയര്‍പേഴ്‌സണായി നിയമിച്ചു. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയാണ് മാധബി പുരി ബുച്ചി. മൂന്ന് വര്‍ഷത്തേക്കാണ് അവരുടെ നിയമനം. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് തീരാനാരിക്കെയാണ് മാധബി പുരി ബുച്ചിയുടെ നിയമനം. അജയ് ത്യാഗിക്ക് പുനര്‍നിയമനം നല്‍കിയേക്കും എന്ന തരത്തില്‍ ചില സൂചനകളുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ആദ്യവനിത ചെയര്‍പേഴ്‌സണിന്റെ പേര് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. സെബിയുടെ മുഴുവന്‍സമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധവി പുരി ബുച്ച് സ്വന്തമാക്കിയിരുന്നു. 

2009-11 കാലത്ത് ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. 2011ല്‍ ഐസിഐസിഐ വിട്ട അവര്‍ സിംഗപ്പൂരിലെ ജോയിന്‍ ഗ്രേറ്റര്‍ പസിഫിക് ക്യാപിറ്റല്‍ കമ്പനിയിലും പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ നിന്നും സെബിയിലേക്ക് എത്തുന്ന ആദ്യ വനിത എന്ന അപൂര്‍വ്വതയം മാധവി പുരി ബുച്ചി സ്വന്തമാക്കുകയാണ്. കേന്ദ്രധ

Related Posts

0 Comments

Leave a reply