
വിപണി കൂപ്പുകുത്തി തന്നെ
മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം സൂചികകളില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതാണ് വിപണിയെ ബാധിച്ചത്. ബാങ്ക്, ഓട്ടോ സെന്‍സെക്സ് 700 പോയന്റ് നഷ്ടത്തില്‍ 55,544ലിലും നിഫ്റ്റി 159 പോയന്റ് താഴ്ന്ന് 16,634ലിലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ന്ടത്തില്‍. ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.