
പിഎസ്എല്‍വി നിര്‍മ്മാണം സ്വകാര്യ മേഖലയിലേക്ക്
ബംഗളുരു: പിഎസ്എല്‍വി നിര്‍മ്മാണം ഐസ്ആര്‍ഒയ്ക്ക് പുറത്തേക്ക്. ആദ്യ ഘട്ടത്തില്‍ പിഎസ്എല്‍വി റോക്കറ്റുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡും എല്‍&ടിയും ചേര്‍ന്ന സഖ്യത്തിന് ലഭിക്കുമെന്ന് ഉറപ്പായി. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് റോക്കറ്റ് നിര്‍മ്മാണത്തിന് സ്വകാര്യ മേഖലയെ ക്ഷണിച്ചുകൊണ്ട് നേരത്തേ വിജ്ഞാപനം ഇറക്കിയിരുന്നു. മൂന്ന് കമ്പനികള്‍ താല്‍പര്യമറിയിച്ച് രംഗത്തെത്തിയിരുന്നു അതില്‍ എറ്റവും കുറഞ്ഞ തുക മുന്നോട്ട് വച്ചത് ഹാലും എല്‍&ടിയും ചേര്‍ന്ന സഖ്യമാണെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും, സ്വകാര്യ മേഖലയിലെ വമ്പനായ ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോയും വളരെ നേരത്തെ തന്നെ ഇസ്രൊയുമായി സഹകരിക്കുന്നുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ പല ജോലികളും ഇസ്രൊ ഇരു കമ്പനികളും വഴി ചെയ്യിക്കുന്നുണ്ട് പിഎസ്എല്‍വിയുടെ തന്നെ പല ഭാഗങ്ങളും ഇരു കമ്പനികളും നിര്‍മ്മിച്ച