മൂത്രത്തില്‍ നിന്ന് ബിയര്‍ നിര്‍മിച്ച് സിങ്കപ്പൂര്‍
അസ്സല്‍ രുചിയെന്ന് ബിയര്‍ പ്രിയന്മാര്‍


ബിയര്‍ കഴിച്ചാല്‍ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ്, കഴിച്ച ഉടനെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ആകെ തലതിരിഞ്ഞിരിക്കുകയാണ്. മൂത്രത്തില്‍നിന്നും ബിയര്‍! അതാണ് പുതിയ ട്രെന്റ്. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് പുതിയ രീതി പ്രചാരത്തില്‍ വന്നത്. മൂത്രം മാത്രമല്ല, മാലിന്യം കലര്‍ന്ന ഏത് വെള്ളവും ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുമ്മാ കണ്ടെത്തലല്ല, ശരിക്കും മൂത്രത്തില്‍നിന്നുള്ള ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് സിംഗപ്പൂര്‍. ഇങ്ങനെ നിര്‍മിച്ച ബിയര്‍ അവിടത്തെ കടകളില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗംഭീരമാണ് അതിന്റെ രുചിയെന്നാണ് കഴിച്ച ആളുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 
മൂത്രത്തില്‍നിന്നും ബിയര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരുെമങ്കിലും സംഗതി ഒട്ടും തമാശയല്ല. ആ ആലോചനയ്ക്ക് പിന്നില്‍ അതീവഗൗരവമുള്ള ഒരു കാരണമുണ്ട്. കാലാവസ്ഥാ വ്യതിയാനം!<

Related Posts

0 Comments

Leave a reply