
ഹ്രസ്വചിത്രത്തില്‍ ഭാവന;
ടീസര്‍ പുറത്തിറങ്ങി
കോഴിക്കോട്: ഇടവേളയ്ക്കു ശേഷം അഭിനയരംഗത്ത് സജീവമായി നടി ഭാവന. അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ പോരാട്ട വീര്യത്തെ അടയാളപ്പെടുത്തുന്നു . 'ദ സര്‍വൈവല്‍ ' എന്ന പേരിലുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍. രജീഷ് ആണ് സംവിധായകന്‍.
മൈക്രോ ചെക്ക് ആണ് നിര്‍മ്മാതാക്കള്‍. കൊച്ചിയിലാണ് ലൊക്കേഷന്‍. അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യും