
ഈജിപ്തില്‍ 250 മമ്മികളെ കണ്ടെത്തി
ഈജിപ്തിലെ സഖാറയില്‍ 250 മമ്മികളെ കണ്ടെത്തി. 2500 വര്‍ഷങ്ങളോളം പഴക്കമുള്ള ശവകുടീരങ്ങളാണ് സഖാറയില്‍ കണ്ടെത്തിയത്. അനൂബിസ്, അമുന്‍, ഒസിരിസ് തുടങ്ങിയ വിവിധ ദൈവങ്ങളുടെ വെങ്കല പ്രതിമകളും കണ്ടെടുത്തവയില്‍ പെടും. വാസ്തുശില്പിയായ ഇംഹോടെപിന്റെ തലയില്ലാത്ത ഒരു പ്രതിമയും ഇവിടെ നിന്ന് കണ്ടെടുത്തു.
250 ശവപ്പെട്ടികള്‍, 150 വെങ്കല പ്രതിമകള്‍ തുടങ്ങിയ വസ്തുക്കളൊക്കെ അടങ്ങിയ വമ്പന്‍ കണ്ടെത്തലാണ് സഖാറയില്‍ നടന്നത്. ബിസി 500 ലാവാം ഇതൊക്കെ നിര്‍മിക്കപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. പാപ്പിറസ് താളില്‍ ഹൈറോഗ്ലിഫിലെഴുതിയ ഒരു കുറിപ്പ് ഒരു ശവപ്പെട്ടിയില്‍ നിന്ന് കണ്ടെത്തി. 'ബുക്ക് ഓഫ് ഡെഡ്' അഥവാ മരണത്തിന്റെ പുസ്തകത്തില്‍ നിന്നുള്ള വാചകങ്ങളാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ പരിശോധനകള്‍ക്കായി ഇത് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.