കാണാം ഗീതോണിന്റെ മനോഹാരിത
 


ലോകത്തിലെ ഏറ്റവും മനോഹരമായ ചെറു പട്ടണം ഏതാണെന്ന് ചോദിച്ചാല്‍ പൊതുവെ ആ ചോദ്യത്തിന് ഉത്തരമായി പലപ്പോഴും കേള്‍ക്കാറുള്ളത് നെതര്‍ലാന്‍ഡ്സിലുള്ള ഒരു ഗ്രാമമാണ്. ഗീതോര്‍ണ്‍ (Giethoorn) എന്ന അറിയപ്പെടുന്ന ഈ പട്ടണത്തിലേക്ക് ബോട്ടിലൂടെയോ ചെറുവള്ളത്തിലൂടെയോ മാത്രമെ എത്തിച്ചേരാന്‍ സാധിക്കൂ. ഓവറിജ്‌സെല്‍ പ്രവിശ്യയിലെ സ്റ്റീന്‍വിജ്കര്‍ലാന്‍ഡ് മുനിസിപ്പാലിറ്റിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സ്റ്റീന്‍വിജ്ക്ക് സിറ്റിയ്ക്ക് തെക്കുപടിഞ്ഞാറായി ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ഗീതോര്‍ണ്‍.

തലങ്ങും വിലങ്ങും ഒഴുകുന്ന മനോഹരമായ കനാലുകളാണ് ഈ പട്ടണത്തിന്റെ പ്രധാനാകര്‍ഷണം. വിറകായും വളമായിട്ടുമൊക്കെ ഉപയോഗപ്പെടുത്തുന്ന ഒരിനം ഇളം കല്‍ക്കരി ഈ പ്രദേശത്ത് ധാരാളമായിട്ടുണ്ടായിരുന്നു. ഇതിന് വേണ്ടി നടത്തിയ വ്യാപക ഖനനങ്ങള്‍ കാരണമാണ് ഇവിടെ തടാകങ്ങള്‍ രൂപപ്പെട്ടത്. നെതര്‍ലാന്‍ഡ്‌സിലെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഗീതോര്‍ണിനെ പലപ്പോഴും വടക്കിന്റെ വെനീസ്, 'ഡച്ച് വെനീസ്/ഹോളണ്ട്സ് വെനിറ്റി, '

Related Posts

0 Comments

Leave a reply