ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കുന്നു ഇന്ത്യയില്‍ ആദ്യത്തേത്
 


അഹമ്മദാബാദ്: സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി. ജൂണ്‍ 11നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവാണ് സ്വയം വിവാഹിതയാവാനൊരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ സോളോഗമിയാണ് ജൂണ്‍ 11നു നടക്കുക. ഒരു വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഇതിലുണ്ടാവും.''ഇന്ത്യയില്‍ ഈ തരത്തില്‍ ഏതെങ്കിലും വിവാഹം നടന്നിട്ടുണ്ടോ എന്ന് ഞാന്‍ നോക്കിയിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ചിലപ്പോ, ഞാന്‍ ആവാം ഇത് ചെയ്യുന്ന ആദ്യത്തെ ആള്‍. വിവാഹം കഴിക്കാന്‍ ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഒരു വധു ആവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് സ്വയം വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. സ്വയം വിവാഹം കഴിക്കുക എന്നാല്‍ നിങ്ങള്‍ക്കായി നിങ്ങള്‍ എപ്പോഴും ഉണ്ടായിരിക്കുക എന്നതും സ്വയം സ്‌നേഹിക്കുക എന്നതുമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്കാരെയാണ് ഓരോരുത്തരും വിവാഹം കഴിക്കുക. ഞാന്‍ എന്നെ സ്‌നേഹിക്കുന്നു. വിവാഹത്തിനു ശേഷം രണ്ട് ആഴ്ച ഗോവയിലേക്ക് സ്വയം മധുവിധുവിനു പോകും.''- ക്ഷമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്

Related Posts

0 Comments

Leave a reply