
സൗദി അറേബ്യയില്‍ മന്ത്രിസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ആദ്യ വനിത
റിയാദ്: സൗദി മന്ത്രിസഭയുടെ ആദ്യ വനിതാ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഷിഹാന അല്‍ അസ്സാസിനെ നിയമിച്ച് സൗദി ഭരണാധികാരി സല്മാന് രാജാവ്. ഇതാദ്യമായാണ് ഒരു വനിത ഈ പദവിയിലേക്ക് വരുന്നത്. 2018 ആഗസ്ത് മുതല്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ സെക്രട്ടറി ജനറല്‍, ജനറല്‍ കൗണ്‍സല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് സൗദിയിലെ പ്രമുഖ അഭിഭാഷക കൂടിയായ ഷിഹാന അല്‍ അസ്സാസ്. സൗദിയില്‍ വലിയ തോതില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 2017ല്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ലീഗല്‍ വിഭാഗത്തില്‍ ട്രാന്സാക്ഷന്സ് ഹെഡ്ഡായാണ് അല്‍ അസ്സാസ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ഫണ്ടിന്റെ മാനേജ്മെന്റ് കമ്മിറ്റിയിലും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റികളിലും അവര്‍ അംഗമാണ്. ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോ കമ്പനികള്‍ പലതിന്റെയും ബോര്‍ഡുകളുടെ അധ്യക്ഷ കൂടിയാണ് അല്‍ അസ്സാസ്.
ബ്രിട്ടനിലെ ദുര്‍ഹം സര്‍വകലാശാലയില്‍ നിന്ന് നി