സൗദിയില്‍ വിദേശികളുടെ എണ്ണം കുറയുന്നു
 


റിയാദ്: സൗദിയില്‍ വിദേശികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2021ല്‍ പ്രവാസി ജനസംഖ്യ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനമാണ് കുറഞ്ഞതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി പേര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതമായതാണ് വലിയ തോതില്‍ പ്രവാസി ജനസംഖ്യ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കോവിഡ് കാലത്ത് നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ഒട്ടേറെ സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ നഷ്ടമായ പ്രവാസികള്‍ രാജ്യം വിടേണ്ടി വന്നത്.

ഇതു കാരണം ഒരു വര്‍ഷത്തിനിടെ സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം 2.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ സൗദി ജനസംഖ്യ 34.1 ദശലക്ഷമായിരുന്നുവെന്ന് കണക്കുകള്‍ വ്യ

Related Posts

0 Comments

Leave a reply