
സ്വര്‍ണ വില പവന് 37,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37,040 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,630 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,825 രൂപയാണ്.അതേസമയം സംസ്ഥാനത്ത് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില കുറഞ്ഞു. 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ രൂപയില്‍ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയായി. സാധാരണ വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 62 രൂപയാണ്.