വിപ്രോയുടെ ലാഭത്തില്‍ 20.8 ശതമാനം വര്‍ധന
കോഴിക്കോട്: ഐടി സേവന കമ്പനിയായ വിപ്രോ 2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 20.8 ശതമാനം വര്‍ധന രേഖപ്പെടുത്തി ലാഭം 2968 കോടി രൂപയായി. വിപ്രോയുടെ റെഗുലേറ്ററി ഫയലിംഗ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഓഹരി ഉടമകളുടെ ലാഭം 2,455.9 കോടി രൂപയായിരുന്നു. 2021 മാര്‍ച്ച് പാദത്തില്‍ ബിസ്നസില്‍ നിന്നുള്ള വരുമാനം 2.102 മില്യണ്‍ യുഎസ് ഡോളര്‍ മുതല്‍ 2.143 മില്യണ്‍ ഡോളര്‍ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിപ്രോ പറഞ്ഞു.
ഡിസംബര്‍ പാദത്തില്‍ ഐടി സേവന വരുമാനം 3.9 ശതമാനം വര്‍ധിച്ച് 2,071 മില്യണ്‍ ഡോളറായി. ഓര്‍ഡര്‍ ബുക്കിംഗ, വരുമാനം, മാര്‍ജിന്‍ എന്നിവയില്‍ തുടര്‍ച്ചയായ രണ്ടാം പാദത്തില്‍ വിപ്രോ മികച്ച പ്രകടനം കാഴ്ചവച്ചെന്നും തങ്ങളുടെ അഞ്ചു മേഖലകള്‍ തുടര്‍ച്ചയായി നാലു ശതമാനത്തിലധികം വളര്‍ന്നുവെന്നും വിപ്രോ സിഎംഡി തിയറി ഡെലാപോര്‍ട്ട് പറഞ്ഞു. ഡിജിറ്റല്‍ ട്രാന്‍സ്ഫോമേഷന്‍ , ഡിജിറ്റല്‍ ആക്റ്റിവിറ്റീസ്, കൗഡ് സേവനങ്ങള്‍ എന്നിവയ്ക്കായി ഡിമാന്റ് വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ഐടി ഉത്പ്പന്നങ്ങൡ നിന്ന് കമ്പനിയുടെ വരുമാനം 160 കോടി രൂപയാണ്. ഇന്ത്യന്‍ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ബിസ്നസില്‍ നിന്ന് 240 കോടി രൂപ. അതേസമയം ഇക്വിറ്റി ഷെയറിന് കമ്പനി ഒരു രൂപ ലാഭവിഹതം പ്രഖ്യാപിച്ചിട്ടുണ്ട്.