ഓപ്പറേഷന്‍ സിന്ദൂറില്‍   ഇന്ത്യ  തകര്‍ത്തത് 6 പാക് വിമാനങ്ങള്‍', വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തല്‍
 



ദില്ലി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 6 പാക് വ്യോമസേന വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു എന്ന് സ്ഥിരീകരണം. വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എപി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് പാക്ക് വ്യോമസേന വിമാനങ്ങള്‍ തകര്‍ക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിന് മറുപടിയെന്നോണം ഇന്ത്യ നല്‍കിയ തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. മര്‍കസ് സുബ്ഹാനല്ല, മര്‍കസ് ത്വയ്ബ, സര്‍ജാല്‍/തെഹ്‌റ കലാന്‍, മഹ്‌മൂന ജൂയ, മര്‍കസ് അഹ്‌ലെ ഹദീസ്, മര്‍കസ് അബ്ബാസ്, മസ്‌കര്‍ റഹീല്‍ ഷാഹിദ്, ഷവായ് നല്ലാഹ്, മര്‍കസ് സൈദിനാ ബിലാല്‍ എന്നീ 9 ഭീകരത്താവളങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media