രാഹുല്‍ മാങ്കൂട്ടത്തിലിനെ  പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
 



തിരുവനന്തപുരം:  ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല . എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയില്‍ അയഞ്ഞതോടെയാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം എത്തിയത്. 

കോണ്‍ഗ്രസിനെ കടുത്ത ക്ഷതമേല്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി ടീമില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് എടുത്ത കടുത്ത നിലപാട്. എംഎഎല്‍ സ്ഥാനം രാജിവച്ചേ മതിയാകൂവെന്ന് വനിതാ നേതാക്കളുടെ പരസ്യ നിലപാട്. എത്രയും വേഗം രാജിവയ്പിക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ ആവശ്യം . രാജിക്കായി മുറവിളി ഉയര്‍ന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുമെന്ന് നിയമോപദേശം കെപിസിസി ക്ക് കിട്ടി. അങ്ങനെയെങ്കില്‍ കളത്തില്‍ ഇറങ്ങാന്‍ പോലുമാകില്ലെന്നും ബിജെപി ജയിക്കുമെന്നും നേതൃത്വം ഭയന്നു. ഈ സാഹചര്യം രാജി ആവശ്യപ്പെട്ട നേതാക്കള്‍ക്കും ബോധ്യപ്പെട്ടു. എന്നാല്‍ ഗുരുതര സാഹചര്യം നേരിടാന്‍ ഇപ്പോള്‍ എടുക്കാവുന്ന കടുത്ത നടപടി വേണമെന്ന് ധാരണയിലെത്തി. രാജി വേണ്ടെന്ന് വാദിച്ചവരും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഷന്‍ എന്ന തീരുമാനത്തോട് യോജിച്ചു. രാജി ആവശ്യപ്പെടുന്ന എതിരാളികളോട് സമാന ആരോപണങ്ങളില്‍ അവര്‍ കൈക്കൊണ്ട സമീപനം പറഞ്ഞ് നേരിടുകയാണ് കോണ്‍ഗ്രസ്.

പാര്‍ട്ടി മുന്പാകെ പരാതിയും തെളിവും ഇല്ലാത്തതിനാല്‍ അന്വേഷണമില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ നിയമസഭയില്‍ രാഹുലിനെ സംരക്ഷിക്കേണ്ട. ഇരിപ്പിടം മാറ്റണമെന്ന സ്പീക്കര്‍ക്ക് കത്ത് നല്‍കുന്നതിനെക്കുറിച്ച് മുന്നണി കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. സസ്‌പെന്‍ഡ് ചെയ്തതിനാല്‍ പാലക്കാട് മണ്ഡലത്തില്‍ എംഎല്‍എ പ്രതിരോധിക്കേണ്ട ബാധ്യതയും പാര്‍ട്ടിക്കില്ല.

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media