ബേപ്പൂര്‍ ഫെസ്റ്റ് മലബാറിലെ ടൂറിസം വികസനത്തിന് വഴിതുറന്നു

 കനോലി കനാല്‍ പാരിസ് മാതൃകയില്‍ വികസിപ്പിക്കും: മന്ത്രി  


കോഴിക്കോട്: കനോലി കനാല്‍ പാരിസ് മാതൃകയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി അടുത്ത വര്‍ഷം  അരംഭിക്കുമെന്ന് ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍  വാട്ടര്‍ ഫെസ്റ്റ് സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്ക് ഗതാഗതം, യാത്രാ ഗതാഗതം, വിനോദ സഞ്ചാരം എന്നീ മൂന്നു കാര്യങ്ങളാണ് കനോലി കനാല്‍ വികസനം വഴി ലക്ഷ്യമാക്കുന്നത്. ഇതിനായി നേരത്തെ തന്നെ 1000കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 
 
പദ്ധതിയുടെ ഭാഗമായി നഗരത്തിലെ നാല് പാലങ്ങള്‍ പൊളിച്ച് ഉയര്‍ത്തി നിര്‍മ്മിക്കേണ്ടതുണ്ട്. പുതിയറപാലം, അരയിടത്തുപാലം, എരഞ്ഞിപ്പാലം, കാരപ്പറമ്പ് പാലം എന്നിവയാണ് ഇവ. പാലങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് വലിയ പ്രശ്‌നമാണ്. വാഹനങ്ങള്‍ എങ്ങിനെ തിരിച്ചു വിടണമെന്ന വ്യക്തമായ ധാരണയുണ്ടാക്കി ആസൂത്രിതമായി മാത്രമേ ഇതു സാധ്യമാകൂ. 

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മലബാറിലെ ടൂറിസം വികസനത്തിനു വഴി തുറന്നിട്ടുണ്ട്.  ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചര്‍ വാട്ടര്‍ ഫെസ്റ്റായി ഇത് മാറിയിട്ടുണ്ട്. തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്  വളരെ കുറവാണ്. കേരളത്തില്‍ ആകെയെത്തുന്ന ടൂറിസ്റ്റുകളുടെ കണക്കെടുത്താല്‍ ഈ എഴ് ജില്ലകളില്‍ മൊത്തം കണക്കിന്റെ ഏഴ് ശതമാനം ടൂറിസ്റ്റുകള്‍ മാത്രമേ എത്തുന്നുള്ളൂ. ഇതുനു മാറ്റം വരുത്തി മലബാറിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. ഈ സ്ഥലങ്ങളില്‍ പ്രാദേശിക തലത്തില്‍ വാട്ടര്‍ ഫെസ്റ്റുകളും ബീച്ച് ഫെസ്റ്റുകളും സംഘടിപ്പിച്ച് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 

മൂന്നാറില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആശാവഹമായ വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഉണ്ടായത്. ഈ വര്‍ഷം അതിലും കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്.  വയനാട്ടില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ 12 റോഡുകളുടെ വികസന പ്രവൃത്തികള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ തുടങ്ങുമെന്നും  മുഹമ്മദ് റിയാസ് പറഞ്ഞു,.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media