ഫ്‌ലിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് സെയ്ല്‍;
മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫറുകള്‍
ഇ കോമേഴ്സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് സെയ്ല്‍ ആരംഭിച്ചു. ഈ മാസം 21 വരെ നീണ്ട് നില്‍ക്കുന്ന അഞ്ച് ദിവസത്തെ സെയ്ലില്‍ സാംസങ് ഗാലക്സി F62, ഗാലക്സി F41 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുറവും റിയല്‍മി C25, പോക്കോ X3, ഓപ്പോ A53, റെഡ്മി നോട്ട് 9 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രീപെയ്ഡ് ഡിസ്‌കൗണ്ടും ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ എന്നെ ഫോണുകള്‍ക്ക് ബാങ്ക് ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് സെയ്ലില്‍ 16,999 രൂപ വിലയുള്ള റിയല്‍മി നാര്‍സോ 30 പ്രോ 5ജി 15,499 രൂപയ്ക്ക് വാങ്ങാം. ഇന്ത്യയിലെ വിലക്കുറവുള്ള 5ജി ഫോണുകളില്‍ ഒന്നാണ് റിയല്‍മി നാര്‍സോ 30 പ്രോ 5ജി. 23,999 രൂപയ്ക്ക് വിപണിയിലെത്തിയ സാംസങ് ഗാലക്സി F62 സ്മാര്‍ട്ട്‌ഫോണില്‍ ഫ്‌ലിപ്കാര്‍ട്ട് വില്പനയില്‍ 17,999 രൂപ മുതല്‍ വാങ്ങാം. ഗാലക്സി F സീരീസിലെ മറ്റൊരു ഫോണായ ഗാലക്സി F41-ന് 14,499 രൂപ മുതലാണ് വില. അതെ സമയം ഫ്‌ലിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് സെയ്ലില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ 12,999 രൂപ മുതല്‍ ലഭ്യമാണ്.
വിപണിയില്‍ എത്തി അല്‍പ കാലം പിന്നിടുന്ന ഗൂഗിള്‍ പിക്സല്‍ 4a, എല്‍ജി വിംഗ് , ഐക്യൂ 3 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫ്‌ലിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് സെയ്ലില്‍ വിലക്കുറവുണ്ട്. റിയല്‍മി X3 സൂപ്പര്‍സൂം, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ , മോട്ടറോള റേസര്‍ (2019) , ഓപ്പോ F17 പ്രോ തുടങ്ങിയ ഫോണുകള്‍ക്ക് വമ്പന്‍ വിലക്കിഴിവാണ് ഫ്‌ലിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് സെയ്ലില്‍ ഒരുക്കിയിരിക്കുന്നത്.
വിലക്കിഴിവുകള്‍ക്ക് പുറമേ, പോക്കോ X3, പോക്കോ X3 പ്രോ, ഓപ്പോ A53 2020, അസൂസ് ആര്‍ഒജി ഫോണ്‍ 5 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രീപെയ്ഡ് ഡിസ്‌കൗണ്ട് ഫ്‌ലിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് സെയ്ലിലുണ്ട്. പുത്തന്‍ ഐഫോണ്‍ ശ്രേണിയിലെ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ എന്നിവയ്ക്കും പ്രീപെയ്ഡ് ഡിസ്‌കൗണ്ടുകള്‍ ഉണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡിനും ഇഎംഐ ഇടപാടുകള്‍ക്കും 12 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുന്നതിനായി ഫ്‌ലിപ്പ്കാര്‍ട്ട് എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്നിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് നോകോസ്റ്റ് ഇഎംഐ സംവിധാനവും എക്‌സ്‌ചേഞ്ച് ഓഫറുകളും ഇലക്ട്രോണിക്‌സ് സെയ്ലിന്റെ ഭാഗമായി ഫ്‌ലിപ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്.