കോഴിക്കോട്്: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി. സണ്ണി ജോസഫാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ്. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും നിയമിച്ചു. പി.സി. വിഷ്ണുനാഥ്, എ.പി.അനില്‍ കുമാര്‍ ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. കെ. സുധാകന് ഇനി മുതല്‍ വര്‍ക്കിംഗ് കമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവായിരിക്കും.