റസീനയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍


കണ്ണൂര്‍: കണ്ണൂര്‍ കായലോട് സ്വദേശിയായ 40കാരി റസീനയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായത്. പറമ്പായി സ്വദേശികളായ മുബഷിര്‍, ഫൈസല്‍, റഫ്‌നാസ് എന്നിവരാണ് പിടിയിലായത്. 21കാരനുമായി സംസാരിച്ച് നിന്നത് പ്രതികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു റസീന ജീവനൊടുക്കിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. റസീനയും മയ്യില്‍ സ്വദേശിയായ സുഹൃത്തും കായലോട്ടെ പള്ളിക്ക് സമീപം കാറിനരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. പ്രതികളായ മുബഷിര്‍, ഫൈസല്‍, റഫ്‌നാസ് എന്നിവരടങ്ങുന്ന സംഘം അങ്ങോട്ടേക്കെത്തി. യുവാവിനെയും റസീനയെയും പരസ്യ വിചാരണ ചെയ്തു. പിന്നീട് യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് മയ്യില്‍ സ്വദേശിയായ യുവാവിനെ ബലമായി സമീപത്തെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു. എസ്ഡിപിഐ ഓഫീസില്‍ എത്തിച്ച് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. കയ്യില്‍ ഉണ്ടായിരുന്ന ടാബും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഒടുവില്‍ ഇരുവരുടെയും ബന്ധുക്കളെ അടക്കം വിളിച്ചുവരുത്തിയാണ് യുവാവിനെ പറഞ്ഞുവിട്ടത്.

അന്നേ ദിവസം രാത്രിയാണ് റസീനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സൂചനയുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്നുപേര്‍ പൊലീസ് പിടിയിലായത്. ഇവരില്‍നിന്ന് യുവാവിന്റെ മൊബൈല്‍ ഫോണും ടാബും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media