കോഴിക്കോട്: ബജറ്റില്‍ ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ 6 വ്യത്യസ്ത പദ്ധതികള്‍ക്കായി 29 കോടി രൂപ അനുവദിച്ചു . നല്ലളം ബാംബൂ തറയോട് ഫാക്ടറിയുടെ പുനരുദ്ധാരണത്തിന് 10 കോടി വ്യവസായ വകുപ്പിന്റെ ശീര്‍ഷകത്തിലാണ് അനുവദിച്ചിട്ടുള്ളത്. ബേപ്പൂര്‍ ഉരു സംരക്ഷണത്തിനുള്ള പദ്ധതിക്ക് 5 കോടി, ഫറോക്ക് പഴയ പാലം മുതല്‍ പുതിയ പാലം വരെ ചാലിയാര്‍ തീരത്തെ പുഴയോര നടപ്പാതക്ക് 3 കോടി ടൂറിസം വകുപ്പിന് അനുവദിച്ചു . നേരത്തെ ടൂറിസം വകുപ്പ് അനുവദിച്ച 1 കോടി രൂപയുടെ തുടര്‍ച്ചയാണ് ഈ പദ്ധതി .
വിദ്യാഭ്യാസ മേഖലയില്‍ ഫറോക്ക് ഗണപത് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന് 5 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട് . രാമനാട്ടുകര കൊറ്റമംഗലം കരിങ്കല്ലായി ഗവണ്മെന്റ്റ് എല്‍.പി.സ്‌കൂള്‍ ന് സ്ഥലമേറ്റെടുക്കുന്നതിനായി 3 കോടി അനുവദിച്ചിട്ടുണ്ട് .
ഗോതീശ്വരം ശ്മശാനം നവീകരണത്തിന് തദ്ദേശ വകുപ്പിന്റെ ശീര്‍ഷകത്തില്‍ 3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്