ദില്ലി: ശശി തരൂരിന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്‌റു കുടുംബത്തിനെതിരെ വിമര്‍ശനം ശക്തമാക്കി ബിജെപി. തരൂരിന്റെ ലേഖനം രാഹുല്‍ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം കൂടിയെന്ന് ബിജെപി വക്താവ് ആര്‍ പി സിംഗ് പറഞ്ഞു. മോദിയുടെ ജനാധിപത്യത്തെ തരൂര്‍ പുകഴ്ത്തിയത് അതുകൊണ്ടാണ്. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും പാര്‍ട്ടിയെന്നും ആര്‍പി സിംഗ് ചൂണ്ടിക്കാട്ടി. തരൂരിന്റെ ലേഖനം പരമാവധി പ്രചരിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. അതേ സമയം തരൂരിന്റെ പുതിയ ലേഖനത്തെയും അവ?ഗണിക്കാനാണ് എഐസിസി തീരുമാനം. അച്ചടക്ക നടപടികളാന്നും സ്വീകരിക്കില്ല.