വൈദ്യശാസ്ത്രത്തില്‍ ഡേവിഡ് ജൂലിയസിനും ആദം പാറ്റ്‌പൌറ്റിയാനും പുരസ്‌കാരം


സ്വീഡന്‍: ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമായി. വൈദ്യശാസ്ത്ര നോബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും (David Julius)  ആദം പാറ്റ്പൂറ്റിയാനുമാണ് (Ardem Patapoutian ) പുരസ്‌കാരം. ഊഷ്മാവും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് പുരസ്‌കാരം. 

ചൂടും, തണുപ്പും, സ്പര്‍ശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പര്‍ശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. 

ഭൗതികശാസ്ത്ര നോബേല്‍ നാളെ വൈകുന്നേരം 3.15നായിരിക്കും പ്രഖ്യാപിക്കു. ഒക്ടോബര്‍ ആറിന് വൈകിട്ട് നാലരയ്ക്കായിരിക്കും രസതന്ത്ര നോബേല്‍ പ്രഖ്യാപനം. ഒക്ടോബര്‍ ഏഴിന് സാഹിത്യ നോബേലും, ഒക്ടോബര്‍ 8ന് സമാധാന നോബേലും പ്രഖ്യാപിക്കും, ഒക്ടോബര്‍ 11നായിരിക്കും സാമ്പത്തിക ശാസ്ത്ര നോബേല്‍ പ്രഖ്യാപിക്കുക.

അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ജൂലിയസ് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ലെബനോനില്‍ ജനിച്ച ആദം പാറ്റ്പൂറ്റിയാനും വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം, കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍ അദ്ദേഹം. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

4a1kfr

Leave a reply

Social Media