കൊളംബോ: ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധകപ്പലിന് നേരെ ആക്രമണം. അന്തര്‍വാഹിനി കപ്പലാണ് ആക്രമിച്ചതെന്നും 101 പേരെ കാണാതായും 78 പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്താ ഏജന്‍സിസിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ കപ്പലില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു ശ്രീലങ്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. കപ്പലില്‍ നിന്ന് 32 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന മിലാന്‍ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പല്‍ ഐറിസ് ദേനയ്ക്ക് നേരെയാണ് അന്തര്‍വാഹിനി ആക്രമണം നടന്നത്.
കപ്പലിലെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നുണ്ടെന്നും മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകള്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനില്‍ ജാസിംഗെ പറഞ്ഞു. 180 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിനായി കപ്പലുകളും വ്യോമസേന വിമാനങ്ങളും അയച്ചതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത്