രാഹുലിനെതിരെ ലഭിച്ച പരാതികെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറി; നടപടി യുവതിയെ കോണ്‍ഗ്രസ് അറിയിച്ചു
 


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോണ്‍ഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബെംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നല്‍കിയത്. നിയമപരമായി നേരിടാന്‍ യുവതിയ്ക്ക് താല്‍പ്പര്യമില്ലാത്തതിനാലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ പരാതി കോണ്‍ഗ്രസ് നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. അതേസമയം, ആദ്യ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. 

പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും പരാതി നല്‍കുകയായിരുന്നു. സോണിയാഗാന്ധിക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയില്‍ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയില്‍ പറയുന്നുണ്ട്. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്നു. ?ഗര്‍ഭിണിയാവണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ലൈം?ഗികമായി പീഡിപ്പിച്ച ശേഷം രാഹുല്‍ ബന്ധത്തില്‍ നിന്നും പിന്‍മാറിയെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, പാലക്കാട് നിന്ന് രാഹുല്‍ മുങ്ങിയ ചുവന്ന പോളോ കാര്‍ സിനിമ നടിയുടേത് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാര്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ കാറില്‍ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാര്‍ രാഹുലിനെ ഏല്‍പ്പിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബെംഗളൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കാര്‍ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേ വീട്ടിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാഹുലിനെ രക്ഷപ്പെടാന്‍ നേതാവ് സഹായം ചെയ്‌തോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതോടെ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെന്നെ ആരോപണം ശക്തമാക്കുകയാണ് ബിജെപി. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media