കോഴിക്കോട്: സംഗീതാസ്വാദകരുടെ കൂട്ടായ്മയായ സിംഫണി മ്യൂസിക് കാലിക്കറ്റിന്റെ (സിഎംസി) ഉദ്ഘാടനവും പുരസ്‌കാര വിതരണവും ഓഗസ്റ്റ് മൂന്നിന് ടൗണ്‍ ഹാളില്‍ നടക്കും. ചടങ്ങില്‍ കോഴിക്കോടിന്റെ പ്രഥമ മേയറായിരുന്ന മഞ്ജുനാഥ് റാവുവിന്റെ പേരില്‍ സിംഫണി ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ പുരസ്‌കാരം ഷെവലിയര്‍ സി.ഇ. ചാക്കുണ്ണിക്കും അനശ്വര ഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ സ്മരണാര്‍്ത്ഥം ഏര്‍പ്പെടുത്തിയ സംഗീതരത്‌ന പുരസ്‌കാരം കവി പി.കെ. ഗോപിയ്ക്കും സമര്‍പ്പിക്കും.
വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ശരത്ത് മോഹന്‍, കണ്‍വീനര്‍ ബഷീര്‍, സിംഫണി മ്യൂസിക് പ്രസിഡന്റ് അബ്ദുള്‍ വഹാബ്, സെക്രട്ടറി ഷാനവാസ് കണ്ണഞ്ചേരി, കോ-ഓഡിനേറ്റര്‍ അജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.