താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍
 


ദില്ലി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. താല്‍ക്കാലിക വിസി നിയമനം ചട്ടവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവര്‍ണര്‍ തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

നിലവിലുള്ള താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാനായി ചാന്‍സലര്‍ക്ക് പുതിയ വിജ്ഞാപനമിറക്കാമെന്ന സുപ്രീ കോടതി ഉത്തരവിന്റെ 20-ാം ഖണ്ഡികയിലുള്ളതാണു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആയുധമാക്കിയത്. സാങ്കേതിക സര്‍വകലാശാലാ നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റല്‍ സര്‍വകലാശാല നിയമത്തിലെ വകുപ്പ് 11(10) എന്നിവയ്ക്കനുസൃതമായി വേണം ഈ വിജ്ഞാപനമെന്ന് ഇതേ ഖണ്ഡികയുടെ അവസാന ഭാഗത്തുണ്ടെന്നും ഇതു പാലിക്കപ്പെട്ട് ഇല്ല എന്നാണ് സര്‍ക്കാര്‍ വാദം. ഡോ. സിസ തോമസിന് ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സര്‍വകലാശാലയിലും താല്‍ക്കാലിക വി.സിമാരായി 6 മാസത്തേക്കു കൂടി പുനര്‍നിയമനം നല്‍കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ സികെ ശശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. രണ്ട് സര്‍വകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് ഗവര്‍ണറും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. കേസ് നാളെ ജസ്റ്റിസ് മാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കും.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media