ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് മുദ്രണം .ചെറുകിടക്കാരെ ഒഴിവാക്കുവാന്‍ തീരുമാനമായി.


 സ്വര്‍ണാഭരണങ്ങളുടെ ശുദ്ധത ഉറപ്പു വരുത്താനുള്ള ഹാള്‍മാര്‍ക്കിംഗ് രാജ്യത്ത് നിര്‍ന്ധമാക്കിയതില്‍ നിന്ന് ചെറുകിടക്കാരെ ഒഴിവാക്കുവാന്‍ തീരുമാനമായി.  ഘട്ടം ഘട്ടമായി സമ്പൂര്‍ണ ഹാള്‍ മാര്‍ക്കിംഗ് നടത്തുവാനാണ് ഉപഭോക്തൃ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് മുദ്രണം ഇല്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുവാന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നയം കഴിഞ്ഞ ദിവസമാണ് നടപ്പിലാക്കുവാന്‍ ആരംഭിച്ചത്.   ഈ നിബന്ധനയില്‍ നിന്നും ചെറുകിടക്കാരെ ഒഴിവാക്കുവാനാണ് പുതിയ തീരുമാനം. 40 ലക്ഷം രൂപ വരെ പ്രതിവര്‍ഷ വിറ്റുവരവുള്ള ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ല. ഒപ്പം സ്വര്‍ണപ്പണിക്കാര്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ല. കൂടാതെ 2021 ഓഗസ്ത് 31 വരെ ജ്വല്ലറികളില്‍ പരിശോധനയോ, പിടിച്ചെടുക്കലുകളോ, പിഴ ഈടാക്കലുകളോ അത്തരത്തിലുള്ള യാതൊരു ശിക്ഷാ നടപടികളും ഉണ്ടാവുകയില്ല എന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. അതിന് പുറമേ, ഒരു ഹാള്‍മാര്‍ക്കിംഗ് കേന്ദ്രമെങ്കിലും ഇല്ലാത്ത ജില്ലകളില്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഉടന്‍ നടപ്പാക്കുകയില്ല എന്നും മന്ത്രാലയം തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഹാള്‍മാര്‍ക്കിംഗ് കേന്ദ്രം ഇല്ലാത്ത ജില്ലകളുടെ വിവരങ്ങള്‍ ബിഐഎസ് വെബ്‌സെറ്റില്‍ അപ്ലോഡ് ചെയ്യും.  ഹാള്‍മാര്‍ക്കിംഗ് രജിസ്‌ട്രേഷന്‍ ഒറ്റത്തവണ നടത്തിയാല്‍ മതിയെന്നും പിന്നീട് പുതുക്കുന്നതിന് ചാര്‍ജുകളൊന്നും ഈടാക്കുകയില്ല എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 രാജ്യന്തര പ്രദര്‍ശനത്തിനുള്ള ആഭരണങ്ങള്‍, സര്‍ക്കാര്‍ അംഗീകാരമുള്ള ബിസിനസ് ടു ബിസിനസ് ആഭ്യന്തര പ്രദര്‍ശനങ്ങള്‍ക്കുള്ള ആഭരണങ്ങള്‍ എന്നിവയ്ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ല. കേന്ദ്ര വ്യാപാര നയം അനുസരിച്ചുള്ള ആഭരണങ്ങളുടെ കയറ്റുമതിയേയും ഇറക്കുമതിയേയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുന്തന്‍. പൊല്‍കി ഡിസൈനര്‍ ആഭരണങ്ങള്‍, സ്വര്‍ണ വാച്ചുകള്‍, സ്വര്‍ണ പേനകള്‍ തുടങ്ങിയ ആഢംബര ഉത്പ്പന്നങ്ങളെയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗില്‍ നിന്ന്   മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media