നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ പുരസ്‌കാരം


സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള  കേരള ആര്‍ട്ട്‌സ് ലവേഴ്‌സ് അസ്സോസിയേഷന്‍ 'കല'യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരം നടി സീമ ജി. നായര്‍ക്ക്. 2021ല്‍ സെപ്റ്റംബര്‍ 21 ചൊവ്വാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരം സമ്മാനിക്കും. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മദര്‍ തെരേസ അവാര്‍ഡ്.
കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട്ട്‌സ് ലവേഴ്‌സ് അസ്സോസിയേഷന്‍ 'കല'യുടെ രക്ഷാധികാരിയും ദീപികയുടെ മുന്‍ മാനേജിങ് ഡയറക്ടറുമായ അമേരിക്കന്‍ മലയാളി സുനില്‍ ജോസഫ് കൂഴാംപാല (ന്യൂയോര്‍ക്ക്) കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ, കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.

നടി ശരണ്യയുടെ ജീവന്‍ രക്ഷിക്കാന്‍ സീമ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിട പറഞ്ഞ് നാല്‍പത്തിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക.

സിനിമാ സീരിയല്‍ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളില്‍ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി. നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അമച്വര്‍ നാടക,ടെലിവിഷന്‍, അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. സീമയുടെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ മാനിച്ചാണ്, ദുഃഖിതരും ദുര്‍ബലരുമായ സഹജീവികള്‍ക്ക് മാതൃവാല്‍സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ നാമത്തിലുളള അവാര്‍ഡ് സീമയ്ക്ക് നല്‍കുന്നത്. കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണന്‍, സുഭാഷ് അഞ്ചല്‍, ബിജുപ്രവീണ്‍ (എസ്.എല്‍. പ്രവീണ്‍കുമാര്‍) എന്നിവര്‍ രാജ്ഭവനിലെ ചടങ്ങില്‍ പങ്കെടുക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media