നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023
 


ദില്ലി: രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ദില്ലിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 സൌന്ദര്യ മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ്  നന്ദിനി ഗുപ്തയുടെ നേട്ടം. ദില്ലിയില്‍ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്ട്രേല ലുവാങ് സെക്കന്റ് റണ്ണറപ്പും ആയി. ഇതോടെ നന്ദിനി ഗുപ്ത യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി. ബിസിനസ് മാനേജ്‌മെന്റില്‍ ഡിഗ്രി നേടിയിട്ടുണ്ട് നന്ദിനി. രത്തന്‍ ടാറ്റയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യന്‍ എന്നാണ് നന്ദിനി പറയുന്നത്. 'എന്നും ലാളിത്വത്തോടെ ജീവിക്കുന്ന മനുഷ്യകുലത്തിന് വേണ്ടി എല്ലാം ചെയ്ത. തന്റെ സമ്പദ്യം മുഴുവന്‍ ചാരിറ്റിക്ക് നല്‍കിയ അദ്ദേഹമാണ് എന്റെ മാനസഗുരു' - നന്ദിനി പറയുന്നു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

mttvna

Leave a reply

Social Media