ജെറുസലേം: വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് നിര്‍ണായക പ്രഖ്യാപനം. ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രതിരോധ കരാര്‍ വിപുലീകരിക്കാനും ഇതിനൊപ്പം സൈനിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള സഹകരണവും ഉറപ്പാക്കും.ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ച് ആണ് ഈ വിവരം പങ്കുവെച്ചത്.
ഇരു രാജ്യങ്ങളും നേരിടുന്ന സമാനമായ സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്ത് നിലവിലുള്ള പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താനാണ്ലക്ഷ്യമിടുന്നത്. അയണ്‍ ഡോം സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. കേവലം ഒരു ആയുധ ഇടപാടിനേക്കാള്‍ ഉപരിയായി, നവീകരണത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ പങ്കാളിത്തമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സഹകരണത്തിലൂടെ ഇന്ത്യയിലെ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് പുതിയ അറിവുകള്‍ ലഭ്യമാകും. ഇരു രാജ്യങ്ങളിലെയും സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കും. ഇത് പ്രതിരോധ വ്യവസായ രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങളും നിക്ഷേപവും കൊണ്ടുവരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഇസ്രയേല്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഈ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍
കരുത്താര്‍ജ്ജിക്കുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ പറഞ്ഞു.