വേള്‍ഡ് അത്‌ലലറ്റിക്‌സ്  ബ്രോണ്‍സ് ലെവല്‍  റഫറി ടെസ്റ്റ് പാസായി ഡോ. റോയ് വി. ജോണ്‍



കോഴിക്കോട്: 2025 ജൂണ്‍ 11 ന് വേള്‍ഡ് അതലറ്റിക്‌സ് നേരിട്ട് നടത്തിയ റെഫറി സെലക്ഷനില്‍ ബ്രോണ്‍സ് ലെവല്‍ നേട്ടവുമായി ഡോ. റോയ് വി ജോണ്‍. കോമണ്‍ വെല്‍ത്ത് ഗെയിംസ്, എഷ്യന്‍ അത്‌ലറ്റിക്‌സ പാമ്പ്യന്‍ഷിപ്പ്, ഓള്‍സ്റ്റാര്‍ അതലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ നിയന്തിച്ചിട്ടുള്ള പരിചയമാണ് ഈ നേട്ടത്തിലേക്കെത്തിച്ചത്. കഴിഞ്ഞ ദേശീയ ഗെയിംസിലും ട്രാക്കിനെ നിയന്ത്രിച്ചത് ഡോ. റോയ് ജോണായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സ്‌പോര്‍ട്ട്‌സില്‍ നിന്നും അത്‌ലറ്റിക്‌സ് കോച്ചിംഗില്‍ എ ഗ്രേഡ് നേടിയിട്ടുള്ള റോയ് ജോണ്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അതലറ്റിക്‌സ് ടീം കോച്ച്, മനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുട്ടുണ്ട്. ഗവ.ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍, ദേവഗിരി സെന്റ് ജോസഫസ് കോളജ് സ്‌പോര്‍ട്ടസ് മാനേജ്‌മെന്റ വിഭാഗം മേധാവി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം കോഴിക്കോട് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടുമാണ്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media