മുംബൈ: വിപണിയില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍നിന്ന് കുതിച്ചുയുര്‍ന്നാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 16,900 നിലവാരത്തിനടുത്തെത്തി. 800 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 56,575ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 230 പോയന്റ് നേട്ടത്തില്‍ 16,893ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് സൂചികകളില്‍ മികച്ച നേട്ടത്തിലായിരുന്നു ക്ലോസിങ്. എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സില്‍ പ്രധാനമായും നേട്ടത്തില്‍.
നിഫ്റ്റി ബാങ്ക്(1.90ശതമാനം), ഓട്ടോ(1.60ശതമാനം), ധനകാര്യ സേവനം(2.07 ശതമാനം), ഐടി (1.26ശതമാനം), മെറ്റല്‍ (1.11ശതമാനം), റിയാല്‍റ്റി (1.81ശതമാനം)എന്നിങ്ങനെയാണ് നേട്ടം. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.4ശതമാനം ഉയരത്തിലാണ് വ്യാപാരം നടക്കുന്നത്.......