ഡ്രൈവര്‍ ഷിനോജിനെ ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

 



കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ റോഡിന് കുറുകേ ഓടിയ കുട്ടിയെ മനസാന്നിധ്യമൊന്നുകൊണ്ട് മാത്രം രക്ഷപ്പെടുത്തിയ സ്വകാര്യബസ് ഡ്രൈവര്‍ ഷിനോജിനെ ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് അരീക്കോട് സ്വദേശി ഷിനോജിനെ ആദരിച്ചത്. ഓട്ടോറിക്ഷയില്‍ നിന്നും പുറത്തിറങ്ങി റോഡിന് കുറുകെ ഓടിയ കുട്ടിയെ കണ്ട്  ഷിനോജ് റോഡിന്റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് ദുരന്തം ഒഴിവായത്.

കൊടിയത്തൂര്‍ മാക്കല്‍ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് ഈ സംഭവം നടന്നത്. ഓട്ടോയില്‍ നിന്നും ഇറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ചുകടന്നിരുന്നു. ഓട്ടോയിലെ സീറ്റില്‍ ഇരുന്ന് പിതാവ് പണം കൊടുക്കുന്നതിനിടെ കുട്ടി പുറത്തിറങ്ങി അമ്മയ്ക്കരികിലെത്താന്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തയ്യില്‍ ബസിലെ ഡ്രൈവര്‍ അരീക്കോട് സ്വദേശി ഷിനോജിന്റെഅസാധാരണമായ മനസാന്നിധ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ആഘാതം കാരണം രണ്ട് ദിവസം ജോലിക്ക് പോകാനായില്ലെന്ന് ഡ്രൈവര്‍ ഷിനോജ് പറഞ്ഞു. നിരവധി പേരാണ് ഷിനോജിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് 


 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media