ജിയോഫോണ്‍ നെക്‌സറ്റ് വൈകിയേക്കും; കാരണം വ്യക്തമാക്കി റിലയന്‍സ്


ഈ വര്‍ഷം ജൂണില്‍ നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44-മത് വാര്‍ഷിക സമ്മേളനത്തിലാണ് ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ചത്. അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് റിലയന്‍സ് തയ്യാറാക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍ ആണ് ജിയോഫോണ്‍ നെക്സ്റ്റ്. 2ജി കണക്ടിവിറ്റിയില്‍ നിന്ന് 4ജി കണക്റ്റിവിറ്റിയിലേക്ക് ഇനിയും അപ്ഗ്രേഡ് ചെയ്യാന്‍ ഫോണിന്റെ വില മൂലം സാധിക്കാത്തവര്‍ക്കുള്ള വിലക്കുറവുള്ള ഫോണാണ്

ജിയോഫോണ്‍ നെക്സ്റ്റ്. സെപ്റ്റംബര്‍ 10ന് ഗണേശ ചതുര്‍ഥി ദിനത്തിലാണ് ജിയോഫോണ്‍ നെക്സ്റ്റ് അവതരിപ്പിക്കുക എന്നായിരുന്നു റിലയന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. അതെ സമയം കഴിഞ്ഞ ദിവസം ജിയോഫോണ്‍ നെക്സിറ്റിന്റെ അവതരണമുണ്ടായില്ല.

ജിയോഫോണ്‍ നെക്സ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ് എന്നും ഈ വര്‍ഷം ദീപാവലിക്ക് മുന്‍പായി ഫോണ്‍ വിപണിയിലെത്തും എന്നാണ് റിലയന്‍സ് ഇപ്പോള്‍ വ്യക്തമാകുന്നത്. നവംബര്‍ നാലിനാണ് ഈ വര്‍ഷം ദീപാവലി. എന്തുകൊണ്ട് ഗണേശ ചതുര്‍ഥി ദിനത്തില്‍ ജിയോഫോണ്‍ നെക്സ്റ്റ് അവതരിപ്പിക്കാന്‍ സാധിച്ചില്ല എന്നും റിലയന്‍സ് വ്യക്തമാക്കുന്നുണ്ട്. ലോകമെമ്പാടും ടെക്‌നോളജി മേഖല അഭിമുഖീകരിക്കുന്ന സെമികണ്ടക്ടറുകളുടെ ലഭ്യതക്കുറവാണ് വില്ലന്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media