ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത 
വയനാടിന്റെ വികസനത്തില്‍ ഗണ്യമായ പങ്ക് വഹിക്കും - ഡോ.ആസാദ് മൂപ്പന്‍

 


കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന്  ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെയും വയനാടിന്റെയും മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത പ്രദേശത്തിന്റെ ആരോഗ്യ മേഖലയുടേത് ഉള്‍പ്പെടെ സാമൂഹിക, സാമ്പത്തിക,സാംസ്‌കാരിക,വിനോദ സഞ്ചാര മേഖലകളിലെ മുന്നേറ്റത്തിനും അതുവഴി നാടിന്റെ സമഗ്ര വളര്‍ച്ചയ്ക്കും വഴിയൊരുക്കും. ചുരത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തീരണമെന്ന വയനാട്ടുകാരുടെ ചിരകാല സ്വപ്നത്തിന്റെ പൂര്‍ത്തീകരണംകൂടിയാകും ഈ പാതയെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച് വയനാട് മേപ്പാടി കള്ളാടി മീനാക്ഷി പാലത്തില്‍ അവസാനിക്കുന്ന പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെയും മറ്റു ജന പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media