റിയല്‍മി ജിടി 5ജി പ്രീമിയം സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും
റിയല്‍മി ജിടി 5ജിയുടെ വില്പന ഇന്നാരംഭിക്കും. റിയല്‍മി.കോം, ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റുകള്‍ മുഖേനയാണ് റിയല്‍മി ജിടി 5ജിയുടെ വില്പന ആരംഭിക്കുക. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി പ്രീമിയം വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഈ മാസം 18നാണ് ജിടി ശ്രേണി ഇന്ത്യയിലവതരിപ്പിച്ചത്. അടിസ്ഥാന റിയല്‍മി ജിടി 5ജി, റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ എന്നിങ്ങനെ രണ്ട് ഫോണുകളാണ് പ്രീമിയം ശ്രേണിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചരിക്കുന്നത്.
അടിസ്ഥാന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 41,999 രൂപയുമാണ് റിയല്‍മി ജിടി 5ജിയുടെ വില. ഡാഷിംഗ് ബ്ലൂ, ഡാഷിംഗ് സില്‍വര്‍ എന്നീ നിറങ്ങള്‍ കൂടാതെ റേസിംഗ് യെല്ലോ (വെഗന്‍ ലെതര്‍) എന്ന സ്‌പെഷ്യല്‍ നിറത്തിലും റിയല്‍മി ജിടി 5ജി വാങ്ങാം.
റിയല്‍മി ജിടി 5ജി ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ റിയല്‍മി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 360 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, 91.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം എന്നിവയുള്ള 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് റിയല്‍മി ജിടി 5ജിയ്ക്ക്. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ടീഇ പ്രോസസ്സര്‍ 12 ജിബി വരെ LPDDR5 റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 682 പ്രൈമറി സെന്‍സര്‍, വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, റിയല്‍മി ജിടി 5ജിക്ക് മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുണ്ട്.
റിയല്‍മി ജിടി 5ജിയില്‍ 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുണ്ട്. 65ണ സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. 35 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ബാറ്ററി ചാര്‍ജ് ചെയുന്ന പ്രൊപ്രൈറ്ററി ചാര്‍ജിംഗ് സാങ്കേതികവിദ്യ ഫോണിനുണ്ട് എന്നാണ് റിയല്‍മിയുടെ അവകാശവാദം.