സമ്മര്‍ ഇന്‍  ബത്‌ലഹേം 27 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമെത്തുന്നു
 


ഒരിക്കല്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞില്‍ മങ്ങിയ ആ ഓര്‍മ്മകളെ വീണ്ടും ജീവിപ്പിക്കാന്‍, സമ്മര്‍ ഇന്‍ ബത്ലഹേമിലൂടെ. ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തിലാണ്. ആ ആവേശത്തിന് മാറ്റ് കൂട്ടാന്‍ സമ്മര്‍ ഇന്‍ ബത്ലഹേം റീ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2025 ഡിസംബര്‍ 12ന് ചിത്രം തിയറ്ററുകളില്‍ എത്തും.

1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം മലയാള സിനിമയുടെ ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്‌ളാസിക്കാണ്. സിബി മലയില്‍ - രഞ്ജിത്ത് കൂട്ടുകെട്ടിലായിരുന്നു ചിത്രം മലയാളികള്‍ക്ക് മുന്നിലെത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. കേരളത്തില്‍ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകള്‍ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍, സമ്മര്‍ ഇന്‍ ബത്ലഹേം അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു.

കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തില്‍ റീമാസ്റ്റേര്‍ ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ മുഴങ്ങുന്ന ഈ ചിത്രം വീണ്ടും ആ സ്വരങ്ങളില്‍ ജീവിതം വീണ്ടെടുക്കുകയാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

a0ooqy

Leave a reply

Social Media