പുതിയ ബിരുദാനാന്തര ബിരുദ കോഴ്‌സുകള്‍ തയ്യാറാകുന്നു

 കെഎംസിടി കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്
നാക് അംഗീകാരം



മുക്കം: കേരളത്തിലെ പ്രമുഖ അലൈഡ്  ഹെല്‍ത്ത് സയന്‍സ് കോളേജുകളിലൊന്നായ കെ.എം.സി.ടി. കോളേജ് ഓഫ് അലൈഡ്  ഹെല്‍ത്ത് സയന്‍സസ് നാക് ( നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അക്രെഡിറ്റേഷനില്‍ 
ബി++ ഗ്രേഡ് കരസ്ഥമാക്കി. 2013-ല്‍ സ്ഥാപിതമായ, കേരള ആരോഗ്യ സര്‍വകലാശാല  അഫിലിയേഷനും കേരള സര്‍ക്കാര്‍ അംഗീകാരവുമുള്ള കോളേജില്‍ നിരവധി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ നല്‍കി വരുന്നു. ഈ അംഗീകാരത്തോടെ  നാക് അംഗീകാരം നേടിയ കേരളത്തിലെ ആദ്യ അലൈഡ് ഹെല്‍ത്ത് സയന്‍സ് കോളേജ് എന്ന ബഹുമതി കോളേജ് സ്വന്തമാക്കുന്നതോടൊപ്പം,  ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിലുള്ള കോളേജിന്റെ അര്‍പ്പണബോധവും ഭാവിയിലെ ആരോഗ്യ പരിപാലന മേഖലയിലെ കഴിവുറ്റ പ്രൊഫഷണലുകളെ  വാര്‍ത്തെടുക്കുന്നതിനുള്ള പ്രതിബദ്ധതയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ. കെ. മൊയ്തു പറഞ്ഞു.

ഒക്ടോബര്‍ 18ന് കോളേജില്‍  നടക്കുന്ന ചടങ്ങില്‍  എം. കെ. രാഘവന്‍ എം പി നാക് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറും.ഇതോടൊപ്പം കോളേജ് പുതുതായി ആരംഭിച്ച പത്തോളം ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പ്രഖ്യാപനം  ലിന്റോ ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും. 
വരും ദിവസങ്ങളിലായി കോളേജ് നടത്താനിരിക്കുന്ന കോളേജ് ഡേ യുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. 

ഇപ്പോള്‍ നേടിയിരിക്കുന്ന നാക് അംഗീകാരം കോളേജ് നല്‍കി വരുന്ന കോഴ്‌സുകളുടെയും വിദ്യാഭ്യാസ നിലവാരത്തിന്റെയും പ്രതിരൂപമാണെന്നും  പുതുതായി കൊണ്ടുവന്ന ബിരുദാനന്തര കോഴ്സുകള്‍ അലൈഡ്  ഹെല്‍ത്ത് സയന്‍സസില്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ മികച്ച സാധ്യതകളോടെ പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും ഡോ. മൊയ്തു പറഞ്ഞു.
 വാര്‍ത്താ സമ്മേളനത്തില്‍ കെഎംസിടി കോളേജ് ഓഫ് അലൈഡ്  ഹെല്‍ത്ത് സയന്‍സസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. എസ് സന്ദീപ്, ചീഫ് അക്രെഡിറ്റേഷന്‍സ് മാനേജര്‍ കെ എന്‍ സലീം , കോഡിനേറ്റര്‍ ഡോ ഗ്ലാഡിസ് കമലം എന്നിവര്‍ പങ്കെടുത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media