കോഴിക്കോട്: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ (കെ.എസ്.എം.എ) നാലാമത് സംസ്ഥാന സമ്മേളനം മെയ് 25,26 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കും. പ്രതിനിധി സമ്മേളനം 25ന് രാവിലെ 10.30ന് എആര്‍എഫ് 1955 റിവര്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ നടക്കും. അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് പി.എം.മുഹമ്മദ് ഹര്‍ഷാദ് അധ്യക്ഷത വഹിക്കും. കെ.എസ് എം.എ സംസ്ഥാന സെക്രട്ടറി വി.എം. സിറാജ് സ്വാഗതവും ട്രഷറര്‍ മുരുകന്‍ തേവര്‍ നന്ദിയും പറയും.
26ന് വൈകീട്ട് കല്ലായ് ഓക്ക് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പൊതു സമ്മേളനം. വൈകീട്ട് 5.00 മണിക്ക് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.കെ. രാഘവന്‍ എം.പി. മുഖ്യതിഥിയായിരിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് അര്‍ഷാദ് പി.എം. അധ്യക്ഷത വഹിക്കും. വി.കെ.സി മമ്മദ് കോയ (വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്), എം. മെഹബൂബ് (സിപിഎം ജില്ലാ സെക്രട്ടറി), അഡ്വ.എം. രാജന്‍ (ഡിസിസി വൈസ് പ്രസിഡന്റ്), അഡ്വ. പ്രകാശ് ബാബു (ബിജെപി ജില്ലാ പ്രഡിഡന്റ്), റസാഖ് മാസ്റ്റര്‍ ( മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്), സുധാമണി ( കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍), ഡോ.മുനവര്‍ (ഹെല്‍ത്ത് ഓഫീസര്‍ - കോഴിക്കോട് കോര്‍പ്പറേഷന്‍), സുനില്‍ കുമാര്‍ ( വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. മുജ്മീര്‍ കുന്നത്ത് (സ്വാഗതസംഘം കണ്‍വീനര്‍) സ്വാഗതം പറയും. പൊതു സമ്മേളനത്തിന്റെ മുന്നോടിയായുള്ള പ്രകടനം ചാലപ്പുറം കേസരി ജംക്ഷനില്‍ നിന്ന് ആരംഭിച്ച് കല്ലായി ഓക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിക്കും.
മലിന്യ മുക്ത കേരളത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കാളികളാണ് കെ.എസ്.എം.എ. മാലിന്യങ്ങളുടെ വേര്‍തിരിക്കലിലെ സുതാര്യമില്ലായ്മ പുനഃചക്രമണത്തിനും സംസ്‌കരണത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സീറോ വെയ്സ്റ്റ് സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കി പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇക്കാര്യത്തില്‍ കേരളത്തിലെ ഓരോ പൗരനും ജാഗരൂകരാവേണ്ടതുണ്ട്. കാലങ്ങളായി വെയ്സ്റ്റ് മാനേജ്മെന്റ് രംഗത്തുള്ളവരാണ് ഓരോ കെ.എസ്എംഎ അംഗങ്ങളും. എന്നാല്‍ മാറുന്ന കാലത്ത് വന്‍കിടക്കാര്‍ ഈ രംഗത്തേക്ക് കണ്ണുവയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഭരിക്കുന്ന പുനരുത്പാദന സാധ്യമായ വേസ്റ്റുകള്‍ കെ.എസ്.എം.എ അംഗങ്ങള്‍ക്ക് കൈമാറണമെന്നും നാളിതുവരെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാതെ സ്വയം തൊഴില്‍ ക്ണ്ടെത്തി ജീവിക്കുന്ന പരമ്പരാഗത വ്യാപാരികളെയും തൊഴിലാളികളെയും ഹരിത കര്‍മ്മ സേന പോലെ ഒരു വിംഗായി സംരക്ഷിച്ചു നിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നും കെ.എസ്.എം.എ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്.എംഎ സംസ്ഥാന പ്രസിഡന്റ് പി.എം.മുഹമ്മദ് ഹര്‍ഷാദ,് സ്വാഗതസംഘം കണ്‍വീനര്‍ മുജ്മീര്‍ കുന്നത്ത്, സംസ്ഥാന രക്ഷാധികാരി മെഹബൂബ്, സ്റ്റേറ്റ് ജോയന്റ് സെക്രട്ടറി എം.സി. ശാദുലി. സ്റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗം സി. മൊയ്തീന്‍ കോയ, സ്റ്റേറ്റ് കൗ്ണ്‍സില്‍ അംഗം മൂഹമ്മദ് അനീഷ് എന്നിവര്‍ പങ്കെടുത്തു.