ഒമിക്രോണ്‍ വ്യാപനം: സ്റ്റേഷനിലും ട്രെയിനിലും പതിരോധ സംവിധാനം ശക്തമാക്കണം:കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് 


 


 



കോഴിക്കോട് : കോവിഡ് - ഒമിക്രോണ്‍ വ്യാപനം അനുദിനം പെരുകുന്ന സാഹചര്യത്തില്‍ തീവണ്ടികളിലും, റെയില്‍വേ സ്റ്റേഷനുകളിലും പ്രോട്ടോക്കോള്‍ പാലിച്ചുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ റെയില്‍ യൂസേഴ്‌സ് യോഗം റെയില്‍വേ അധികാരികളോട് ആവശ്യപ്പെട്ടു.     മഹാറാണി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ വര്‍ക്കിങ് ചെയര്‍മാനും, സംസ്ഥാന പ്രസിഡണ്ടുമായ  ഷെവ. സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ദേശീയ ചെയര്‍മാന്‍ ഡോക്ടര്‍ എ.വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു.

 കോവിഡിന്റെ പേരില്‍ നിര്‍ത്തലാക്കിയ തീവണ്ടികള്‍ ഒന്നൊന്നായി പുനസ്ഥാപിച്ചുവെങ്കിലും സ്‌പെഷല്‍ ട്രെയിന്‍  എന്ന പേരില്‍ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ കുറച്ചിട്ടില്ല. യശ്വന്ത്പൂര്‍ - കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പല തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ ആരംഭിച്ചിട്ടില്ല. പല സ്റ്റോപ്പുകളും വെട്ടിക്കുറച്ചത് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനും, സുരക്ഷയും, ശുചിത്വമുള്ള ശുഭയാത്ര ഉറപ്പുവരുത്തുന്നതിനും സമ്പൂര്‍ണ്ണ ഓഡിറ്റിംഗ് നടത്തി പോരായ്മകള്‍ പരിഹരിക്കണമെന്ന് യോഗം  ആവശ്യപ്പെട്ടു.    മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാനിരക്കിലെ ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കോവിഡിനു മുമ്പ് യാത്രക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് എല്ലാ സംസ്ഥാന ഭാരവാഹികളേയും പങ്കെടുപ്പിച്ച്  വിപുലമായ യോഗം ചെന്നൈയിലെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി ദേശീയ ചെയര്‍മാന്‍ ഉദ്ഘാടനപ്രസംഗത്തില്‍ വ്യക്തമാക്കി.
   

തീവണ്ടിയാത്രയില്‍ മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ ശ്രാവണ്‍ സേവാ മാതൃകയില്‍ പദ്ധതി നടപ്പാക്കുക.  വണ്ടി യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹരിക്കാന്‍ റെയില്‍വേ കമ്മീഷനെ നിയമിക്കുക, 
 റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ടിക്കറ്റിനു മേല്‍ പത്തു രൂപ മുതല്‍ 50 രൂപ ലവി ചുമത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച നിവേദനം റയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി വര്‍ക്കിങ് ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി പറഞ്ഞു. 
കോണ്‍ഫെഡറേഷന്‍ ദേശീയ ജനറല്‍ കണ്‍വീനര്‍ എം.പി. അന്‍വര്‍ (ചെന്നൈ. കണ്‍വീനര്‍മാരായ സണ്‍ഷൈന്‍ ഷൊര്‍ണൂര്‍, ആന്ധ്ര - തെലുങ്കാന സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്  കെ.എസ് ജോണ്‍സണ്‍, ആസ്സാമിനെ പ്രതിനിധീകരിച്ച് എം.എം. ബഷീര്‍, കേരള ഘടകത്തെ പ്രതികരിച്ച് വൈസ് പ്രസിഡണ്ട് അഡ്വ. എം.കെ അയ്യപ്പന്‍, സെക്രട്ടറി പി.ഐ. അജയന്‍, കുന്നോത്ത് അബൂബക്കര്‍, സി.സി. മനോജ് എന്നിവര്‍ പങ്കെടുത്തു.സെക്രട്ടറി പി.ഐ. അജയന്‍ സ്വാഗതവും, അഡ്വക്കേറ്റ് കെ.എ അസീസ് നന്ദിയും രേഖപ്പെടുത്തി.     

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media