തിരിച്ചടിക്കാന്‍  ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി നൂറോളം ഡ്രോണുകള്‍
 



ടെല്‍അവീവ്: ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാന്‍. ഡ്രോണ്‍ ആക്രമണം തുടങ്ങിയിരിക്കുകയാണ് ഇറാന്‍. നൂറോളം ഡ്രോണുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിര്‍ണായകവുമായിരിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.
നേരത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇസ്രയേല്‍ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേല്‍ ആക്രമിച്ചു. കുട്ടികള്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

മഹത്തായ ഇറാനിയന്‍ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- 'സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാല്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്‌പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവര്‍ക്ക് ലഭിച്ചിരിക്കും'- ഖമേനി പറയുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media