ബോംബ് ഭീഷണി; ഡെല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി : ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.
വ്യാഴാഴ്ച രാത്രി ഡല്‍ഹി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി.
കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചിരുന്നു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രാത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം സുരക്ഷാ പരിശോധന കൂട്ടിയതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
✒ Account Notice; 1.05 BTC transfer attempt. Deny? > https://graph.org/Binance-10-06-3?hs=aa38226bfa
sxzfj8