തിരുവനന്തപുരം : ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. പൊലീസുകാരുടെയും എസ്‌ഐമാരുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം. അതിനിടെ രഹസ്യവിവരങ്ങള്‍ നല്‍കേണ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലില്‍ പങ്കെടുത്തുവെന്ന ആരോപണം അന്വേഷിക്കും.തലസ്ഥാന ഗുണ്ടാ- പൊലീസ് ബന്ധം പുറത്തുവരുകയും ഡിവൈഎസ്പിമാര്‍ക്കും ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം. ഇന്റലിജന്‍സ് എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാശം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ര്‍മാരുടെയും ഡിവൈഎസ്പിമാരുടെയും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്മാരുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശം. ജില്ലാ സെപ്ഷ്ല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം.
അതേസമയം ജില്ലാകളില്‍ ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസുാകരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ വീഴ്ചവരുത്തുന്നുണ്ടെന്ന വിലയിരുത്തല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിനാല്‍ ജില്ലാ പൊലീസ് മേധാവിമാരുടെയും സ്‌പെഷ്യല്‍ ബരാഞ്ച് ഡിവൈഎസ്പിമാരുടെയും യോഗം വൈകാതെ വിളിക്കും. പൊലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി തന്നെ ആരോപണ വിധേയനായ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിക്കുന്നത്.
തിരുവനന്തപുരം റൂറല്‍ സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വിജയകുമാര്‍ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലില്‍ പങ്കെടുത്തുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉത്തരവിട്ടിട്ടുണ്ട്. രഹസ്യ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.