ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ നിരോധനം


ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് അടുത്ത വര്‍ഷത്തോടെ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2022 ജൂലൈ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചേക്കും. 75 മൈക്രോണില്‍ത്താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തുക.

നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. എന്നാല്‍ 2022 ഡിസംബര്‍ 31 മുതല്‍ ഇത് 120 മൈക്രോണായി ഉയര്‍ത്തും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണം ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ 2022 ജൂലൈ ഒന്ന് മുതല്‍ നിരോധിച്ച് കൊണ്ട് ഭേദഗതി ചെയ്ത നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ചെറുകിട വ്യവസായികളെയോ നിര്‍മ്മാതാക്കളെയോ ബാധിക്കാത്ത തരത്തിലാണ് ചട്ടങ്ങളെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്.

കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയമാണ് ചട്ടം പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാം. എന്നാല്‍ സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാനാകില്ല. 2023 മുതല്‍ കുറഞ്ഞ പരിധി 120 മൈക്രോണ്‍ ആയി ഉയര്‍ത്തും. 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകളും ഉപയോഗിക്കാനാവില്ല.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇനങ്ങളില്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ ബഡ്‌സ്, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് ഫ്‌ലാഗുകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, പോളിസ്‌റ്റൈറീന്‍ (തെര്‍മോ-കോള്‍) അലങ്കാരത്തിന് ഉപയോഗിക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, തവികള്‍, കത്തികള്‍, വൈക്കോല്‍, ട്രേകള്‍, മധുരപ്പെട്ടികള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, പ്ലാസ്റ്റിക് അല്ലെങ്കില്‍ പിവിസി ബാനറുകള്‍ എന്നിവയ്ക്ക് ചുറ്റും 100 മൈക്രോണിലും സ്‌റ്റൈററുകളിലും പൊതിയുകയോ പായ്ക്ക് ചെയ്യുകയോ ചെയ്യുന്ന പ്ലാസ്റ്റിക്കുകളും നിരോധിക്കപ്പെടും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media