യാത്രാ സമയം വെറും പത്തു മിനുട്ട്
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് - കോഴിക്കോടേക്ക് ജലമാര്‍ഗ്ഗം ഇനി പത്തു മനിട്ടു കൊണ്ടെത്താം. ഇതിനായി യോട്ട് എന്ന അതിവേഗ ജലവാഹിനി ടൂറിസം വകുപ്പ് കൊണ്ടു വരുന്നു. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ഇതിന്റെ ട്രയല്‍ റണ്‍ നടക്കും. ജനുവരി രണ്ടാം വാരം മുതല്‍ സ്ഥിരമായി സര്‍വ്വീസ് ഉണ്ടാകും. ഗോവയില്‍ നിന്നുള്ള ഏജന്‍സിയുമായി സഹകരിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് യോട്ട് സര്‍വ്വീസ് ഒരുക്കുക. ഗതാഗത കുരുക്കില്‍ നഗരം വീര്‍പ്പു മുട്ടുമ്പോള്‍ കോഴിക്കോട് ടൗണ്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള 11 കിലോമീറ്റര്‍ 10 മിനുട്ടുകൊണ്ട് എത്താനാവുന്നത് ഏറെ ഉപകാരപ്രദമാവും. ഒപ്പം വിനോദ സഞ്ചാര രംഗത്തും ഇത് നേട്ടമുണ്ടാക്കും.
ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിനേയും പൗരാണിക തുറമുഖങ്ങളായ കോഴിക്കോടിനേയും ബേപ്പൂരിനേയും ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം പാക്കേജായും യോട്ട് സര്‍വ്വീസ് നടത്തുന്ന കാര്യവും പരിശോധിക്കുകയാണെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഭക്ഷണം ഉള്‍പ്പെടെയുള്ള ഡേ പാക്കേജാണ് ലക്ഷ്യം.