ബംഗളുരുവില്‍ പട്ടാപ്പകല്‍ 7കോടി കൊള്ളയടിച്ചു
കൊള്ളയടിച്ചത് എടിഎമ്മില്‍ നിറക്കാനെത്തിച്ച പണം 


ബെംഗളൂരു: ബെംഗളൂരുവില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടി രൂപ കൊള്ളയടിച്ചു. സ്വകാര്യ കമ്പനിയുടെ വാനില്‍ വന്ന് ഇറങ്ങിയവരാണ് പണം കവര്‍ന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവര്‍ച്ചക്കാര്‍ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവര്‍ പണവും വാനിലെ ജീവനക്കാരെയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവര്‍ച്ച നടന്നത്. KA03 NC 8052 എന്ന ഇന്നോവ കാറിലാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ ഗ്രേ കളര്‍ ഇന്നോവയ്ക്കായി അന്വേഷണം നടന്നുവരികയാണ്. ബന്നാര്‍ഘട്ട ഭാഗത്തേക്കാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. അതേസമയം, കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media