ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം: കുടുങ്ങിയവരില്‍ 28 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍
 



ദില്ലി: ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തില്‍ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോ?ഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കളും അറിയിച്ചു. അപകടം ഉണ്ടായതിനു 4 കിലോമീറ്റര്‍ അപ്പുറത്ത് ഗംഗോത്രിക്ക് സമീപമാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കൊച്ചി സ്വദേശികളായ നാരായണന്‍ നായരും ശ്രീദേവി പിള്ളയും ഇവരിലുള്‍പ്പെട്ടിട്ടുണ്ട്. 28 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. റോഡുകള്‍ ബ്ലോക്കായതിനാല്‍ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും മലയാളി സമാജം പ്രസിഡന്റ് വ്യക്തമാക്കി. 

അതേ സമയം, മിന്നല്‍പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ കലാവസ്ഥ പ്രതികൂലമായതോടെ രക്ഷപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ദുരന്തസ്ഥലത്തേക്കുള്ള റോഡുകളും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തിക്കുന്നതിലും തടസം നേരിടുകയാണ്. എത്ര പേര്‍ ദുരന്തത്തില്‍ അകപ്പെട്ടെന്ന് കൃത്യമായ കണക്കില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കേണല്‍ ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ വ്യോമമാര്‍ഗം ഇവിടേക്ക് എത്തിക്കാനുള്ള  ശ്രമത്തിലാണ് സര്‍ക്കാര്‍. ഉത്തരകാശിയില്‍ നിന്നും ഗംഗോത്രിയിലേക്കുള്ള ദേശീയപാത പലയിടത്തും തകര്‍ന്നിരിക്കുകയാണ്. നിലവില്‍ എന്‍ഡിആര്‍എഫിന്റെ മൂന്ന് പുതിയ സംഘത്തെ കൂടി ഇവിടേക്ക് എത്തിക്കാനായി. ധരാലി ഗ്രാമത്തില്‍ കെട്ടിടങ്ങള്‍ അടക്കം മണ്ണിടിഞ്ഞ് മൂടിയിരിക്കുകയാണ്.

ഇവിടെ തെരച്ചില്‍ നടത്താന്‍ കൂടുതല്‍ യന്ത്രസാമഗ്രികള്‍ ഇവിടേക്ക് കൊണ്ടുവരണം. ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. കുടുങ്ങിയ പോയ ഹര്‍ഷില്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കണ്ടെത്തി. ഹര്‍ഷില്‍ ആര്‍മി ക്യാമ്പിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാണാതായ 9 സൈനികരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ദുരന്തസ്ഥലത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായി താറുമാറായി. ഇതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയത്തിന് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കി.

്മണ്ണിടിഞ്ഞ് ഹരിദ്വാര്‍ ഡെറാഡൂണ്‍ റെയില്‍പാതയിലും ബദ്രിനാഥ് ദേശീയപാതയിലും ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഹിമാചലിലെ കിനൌറിലും മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രളയസാഹചര്യമാണ്. ഇവിടെ  കുടുങ്ങിയ 413 തീര്‍ത്ഥാടകരെ അതിസാഹസികമായി രക്ഷപ്പെടുത്തി. നദിക്ക് അപ്പുറം കുടുങ്ങിയവരെ വടംകെട്ടി ഐടിബിപി സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചു

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media