ബിഎംഎച്ചില്‍ 'റീലിവറി'നു തുടക്കം
 

 ആധുനിക സൗകര്യങ്ങളോടെ പീഡിയാട്രിക് ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്


കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പീഡിയാട്രിക്  ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ്  വിഭാഗത്തിനു തുടക്കം. സാധാരണക്കാര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് 'റീലിവര്‍' പദ്ധതിയുമായി പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. കുട്ടികള്‍ക്കുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശത്രക്രിയക്ക് പലപ്പോഴും സംസ്ഥാനത്തിനു പുറത്തു പോകേണ്ടി വരുന്ന സാഹചര്യത്തിലാണ് ഏറ്റവും നൂതനമായ റോബോട്ടിക് സൗകര്യം ബിഎംഎച്ച്  ഒരുക്കുന്നതെന്നതും ശ്രദ്ദേയം. 

നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് നിര്‍ധന രോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ കുറച്ചു നല്‍കും. ജീവനു വേണ്ടി നിശബ്ദം പോരാടുന്നവര്‍ക്കു വേണ്ടിയുള്ള പ്രതീക്ഷയുടെ കൈനീട്ടമാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ചടങ്ങിനെ അഭിസംബോധന ചെയ്ത്  സംസാരിച്ചത്. 
 
 രാജ്യത്തെ പ്രമുഖ കരള്‍ മാറ്റ വിദഗ്ധനായ ഡോ. ജോയ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ടീമാണ് യൂണിറ്റിനെ നയിക്കുക. 155-ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ജോയ് വര്‍ഗീസ് സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളില്‍ ദശാബ്ദങ്ങളായി സേവനം നടത്തി വരുന്നു. ഡോ.വിവേക് വിജ് ഉള്‍പ്പെടെയുള്ള അവയവ മാറ്റ വിദഗ്ധര്‍ യൂണിറ്റിന്റെ ഭാഗമാണ്. അവയവ ദാനത്തില്‍ ദാതാവിന്റെ സുരക്ഷ നൂറ് ശതമാനം ഉറപ്പാക്കുന്നതില്‍ ഡോ. വിവേകിന്റെ വൈധഗ്ധ്യം ആഗോള തലത്തില്‍ പ്രശംസ നേടിയതാണ്. 

ചടങ്ങില്‍ ബോബി മെമ്മോറിയല്‍ ആശുപത്രി ചെയര്‍മാനും എംഡിയുമായ ഡോ.കെ.ജി.അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. പുതിയ കാലത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച്  ആധുനിക സാങ്കേതിക വിദ്യകള്‍  സംയോജിപ്പിച്ചു വളരുന്നതിന്റെ ഭാഗമായി ഇനിയും മാറ്റങ്ങളുണ്ടാവുമെന്ന്  അദ്ദേഹം പറഞ്ഞു. പീഡിയാട്രിക്  ലിവര്‍ ട്രാന്‍സ്പ്ലാന്റ് ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമല്ലെന്നും കരള്‍ മാറ്റിവച്ച ശേഷമുള്ള പരിചരണവും  നിര്‍ണായകമാണെന്നും ഡോ. ജോയ് വര്‍ഗീസ് പറഞ്ഞു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് കരള്‍ മാ്റ്റിവയ്ക്കല്‍ നടത്തി ജീവിതത്തിലേക്ക് തിരിച്ചി വന്നവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.  ആശുപത്രി സിഇഒ ഡോ.അനന്ത് മോഹന്‍ പൈ, ഡോ. വിവേക് വിജ്്, ഡോ.എം.കെ. ബിജു, ഡോ. ഷൈലേഷ് ഐക്കോട്ട്, വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രതിനിധി അനുരഞ്ജ് എന്നിവര്‍ സംസാരിച്ചു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media