ട്രംപ് ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്ത്;  ഖത്തര്‍ ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിന്റെ സുഖിപ്പിക്കല്‍
 


ദോഹ: ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുകഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപ് നല്‍കിയ സഹായങ്ങള്‍ എണ്ണിപ്പറഞ്ഞുകാണ്ടാണ് നെതന്യാഹുവിന്റെ പോസ്റ്റ്. ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പുകഴ്ത്തുന്നു. അതേസമയം, ബാത് യാമിലെ പുതിയ വിനോദ നടപ്പാതയ്ക്ക് നെതന്യാഹു ഡോണള്‍ഡ് ട്രംപിന്റെ പേര് നല്‍കി.


അതേസമയം, ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിലയിരുത്തി. ഇസ്രയേലിന് ആക്രമണത്തിന് സംയുക്ത മറുപടി ഉണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു. ആക്രമണത്തിലൂടെ ഇസ്രായേല്‍ ബന്ധി മോചനത്തിന് ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എന്നും ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തര്‍ ആക്രമണത്തിന് ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യ ഉച്ചകോടി ഞായറാഴ്ച നടക്കും. ചര്‍ച്ചയ്ക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.

ഖത്തറിലെ ഇസ്രായേല്‍ ആക്രമണം അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് പ്രതികരിച്ചു. യുദ്ധക്കുറ്റങ്ങളുടെ ശിക്ഷ ഇസ്രായേലിന് ഉറപ്പാക്കണമെന്നും സമാധാനശ്രമങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ് നടന്നതെന്നും ഹമാസ് പ്രതികരിച്ചു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

ipvrap

Leave a reply

Social Media