കോഴിക്കോട്: ഇന്റര്‍ നാഷണല്‍ ഗോള്‍ഡണ്‍ ഫാല്‍ക്കെ കരാട്ടെയുടെ (ഐജിഎഫ്‌കെ) ആഭിമുഖ്യത്തില്‍ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടക്കും. ജൂലൈ 21ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ്. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐജിഎഫ്‌കെ അഖിലേന്ത്യാ പ്രസിഡന്റ് ഡോക്ടര്‍ അവിനാശ് ദാല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ഹെഡ് ഡോ. സാക്കീര്‍ ഹുസൈന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.ദക്ഷിണേന്ത്യയിലെ പ്രധാന കരാട്ടെ പരിശീലകനും പ്രചാരകനുമായ സെന്‍സായ് കെ.ടി. ഹക്കീമാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സംഘാടകന്‍. പരിപാടിയുടെ നടത്തിപ്പിനായി വി.പി. രാജന്‍ ചെയര്‍മാനും സക്കീര്‍ ഹുസൈന്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി പ്രവര്‍ത്തിച്ചു വരുന്നു. 'ശക്തരാവുക ശാന്തരാവുക' എന്ന ആപ്തവാക്യവുമായി 1982ല്‍ സ്ഥാപിതാമായതാണ് ഐജികെഎഫ്.
കരാട്ടെ പരിശീലനം ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പ് കേരളത്തില്‍ വച്ചു നടത്തുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഐജിഎഫ്‌കെയുടെ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. മുക്കം മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയായ 'ആര്‍ച്ച'യുടെ ഭാഗമായി സ്ത്രീകള്‍ക്ക് ഐജിഎഫ്‌കെ കരാട്ടെ പരിശീലനം നല്‍കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കെ.ടി. ഹക്കീം, വി.പി.രാജന്‍, സക്കീര്‍ ഹുസൈന്‍, ഹരിദാസന്‍ പൂമുള്ളി, റഫീഖ് കുറ്റ്യാടി, പി.കെ.അഷറഫ് എന്നിവര്‍ പങ്കെടുത്തു.