ഗണേഷ് കുമാര്‍ പുഴുക്കുത്ത്;  മന്ത്രിസഭയുടെ പ്രതിച്ഛായ തകര്‍ക്കും: വെള്ളാപ്പള്ളി 



ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ?ഗുരുതര ആരോപണത്തില്‍ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാറിന്റെ പെരുമാറ്റം സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ തകര്‍ത്തുവെന്നും മന്ത്രിസഭയ്ക്ക് തന്നെ ഇത് പുഴുക്കുത്താണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗണേഷ് കുമാര്‍ പെണ്ണിനോടും പൊന്നിനോടും ഇഷ്ടമുള്ളയാളാണെന്നും മന്ത്രിസ്ഥാനത്ത് ഇരുന്ന് ഇത്രയും തറയായ മറ്റൊരാള്‍ ഇല്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഗണേഷിന്റെ സ്വഭാവം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി ആകുമ്പോള്‍ എങ്കിലും ഒരു നിലയും വിലയും പാലിക്കാന്‍ ബാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പരാതി പിന്‍വലിച്ചെന്ന കാരണത്താല്‍ വിഷയം അവസാനിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഗണേഷ് കുമാറിന് 5000 പ്രണയിനികള്‍ ഉണ്ടെന്നാണ് പറയുന്നത്, തലയില്‍ ആള്‍താമസം ഉള്ളവര്‍ പറയുന്ന കാര്യമാണോ ഇതെന്നും അദ്ദേഹം പരിഹസിച്ചു. കനകസിംഹാസനത്തില്‍ ഇരിക്കുന്നവന്‍ ശുംഭനോ ശുനകനോ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ധാര്‍ഷ്ട്യവും മാടമ്പിത്തരവുമാണ് ഗണേഷിന്റെ കൈവശമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മന്ത്രി രാജിവെക്കണോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media